നമ്മുടെ ശരീരം ഏതെങ്കിലും രോഗം പിടിപെടുമ്പോൾ തന്നെ ലക്ഷണങ്ങളും സൂചനകളും നൽകി തുടങ്ങും. നമ്മുടെ നഖം പോലും പല രോഗങ്ങളുടെയും സൂചനകൾ നൽകും. എന്നാൽ ഇത് പൂർണമായി ശരിയാവണമെന്ന് ഇല്ല താനും. സംശയം തോന്നിയാൽ ഡോക്ടറെ സമീപിച്ച് പരിശോധിച്ച് എല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഇതിന്റെ ഭാഗമാണ്.
ല്യുണൂല
ആരോഗ്യകരമായ ശാരീരികാവസ്ഥയുള്ള ആളുകളിൽ നഖങ്ങളുടെ അറ്റം അർധചന്ദ്രാകൃതിയിലാണ് കാണപ്പെടേണ്ടത്.ല്യുണൂല എന്നാണ് ഇത് അറിയപ്പെടുന്നത്.ഇതിന്റെ നിറം സാധാരണ ഗതിയിൽ ഇളം റോസ് നിറമോ വെളുത്ത നിറമോ ആയിരിയ്ക്കും
ഇങ്ങനെയല്ല കാണപ്പെടുന്നത് എങ്കിൽ അത് പോഷകാഹാരക്കുറവ്, വിഷാദരോഗം, വിളർച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ ഭാഗമാകാം. എപ്പോഴും ക്ഷീണം, ഉത്കണ്ഠ, തലകറക്കം എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക. ഈ ഭാഗം കൂടുതലെങ്കിൽ ഹാർട്ട്ബീറ്റ്, ബിപി പ്രശ്നങ്ങൾ, ഹൃദയ തകരാറുകൾ എന്നിവയുടെ സൂചനയാണ്.
ല്യുണൂല ചുവന്ന നിറമെങ്കിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിയ്ക്കുന്നു.
ഈ ഭാഗം നന്നേ വെളുപ്പെങ്കിൽ കിഡ്നി സംബന്ധമായ പ്രശ്ന സൂചന നൽകുന്ന ഒന്നാണ്. ഈ ഭാഗത്ത് പകുതി വെളുപ്പും പകുതി ബ്രൗണുമെങ്കിലും കിഡ്നി പ്രശ്നമാണ്
മഞ്ഞനിറം
നഖത്തിന്റെ മഞ്ഞനിറം പൂപ്പൽ ബാധയാണ് ഇതിന്റെ പ്രധാന കാരണം. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്ന സാഹചര്യം ഉണ്ടാകാം കരൾ, വൃക്ക, ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്ന തകരാറിനെയോ, വിളർച്ചയെയോ പോഷകാഹാരക്കുറവിനെയോ സൂചിപ്പിക്കുന്നതാകാം.
നഖത്തിലെ വരകൾ
സാധാരണയായി നഖത്തിൽ നേർത്ത വരകൾ കാണാറുണ്ട്. എന്നാൽ ഇതെല്ലാതെ നഖത്തിൽ നീളത്തിലും കുറുകെയും വരകൾ വീഴുന്നത് സോറിയാസിസ്, ആർത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സൂചനയാകാം
നഖം പരുപരുത്തതാകുന്നത്
നേരിയ വരകളോടുകൂടിയ പരുപരുത്ത നഖം ചിലയിനം വാതങ്ങളുടെയും സോറിയാസിസിന്റെയും ലക്ഷണമാകാം. നഖം പരുപരുത്തതാകുന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്
നഖത്തിലെ വെള്ള കുത്തുകൾ
നഖത്തിൽ കാണപ്പെടുന്ന കുത്തുകളോ വരകളോ കാണാറുണ്ട്. ഇത് സിങ്ക് കാത്സ്യം എന്നിവയുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്.
നഖം പൊട്ടുന്നത്
നഖം പൊട്ടിപോകുന്നത് തൈറോഡിന്റെയോ ഫംഗൽ അണുബാധയുടേയോ ഭാഗമായി ഇങ്ങനെ സംഭവിക്കാം.
Discussion about this post