ക്വാലാലംപൂർ: മലേഷ്യയിൽ ഞണ്ട് പിടിക്കാൻ പോയ യുവാവ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സഹാബ് സംസ്ഥാനത്ത് ആണ് സംഭവം. തൻജംഗ് ലാബിയാനിലെ കാംപുംഗ് ടിനാജിയൻ ജലാശയത്തിൽ ഞണ്ടിനെ പിടിക്കാൻ എത്തിയ യുവാവിന് ആയിരുന്നു ജീവൻ നഷ്ടമായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കളായ മറ്റ് യുവാക്കൾക്കൊപ്പമായിരുന്നു ഇയാൾ ജലാശയത്തിൽ എത്തിയത്. തുടർന്ന് ഞണ്ടുകളെ പിടിക്കാൻ ആരംഭിച്ചു. ഈ സമയം മുതല വെള്ളത്തിൽ ജലാശയത്തിലെ വെള്ളത്തിൽ പതുങ്ങിയിരിക്കുകയായിരുന്നു. എന്നാൽ ഇത് ആരും ശ്രദ്ധിച്ചില്ല. ജലാശയത്തിലേക്ക് ഇറങ്ങിയ യുവാവിനെ മുതല ആക്രമിച്ച് കടിച്ചുകൊണ്ടുപോകുകയായിരുന്നു.
സുഹൃത്തുക്കൾ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. യുവാവിന്റെ മൃതദേഹവുമായി മുതല വെള്ളത്തിലേക്ക് ആഴ്ന്ന് പോകുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം നദിക്കരയിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.
നടപടികൾ പൂർത്തിയാക്കിയ ശേഷം യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജലാശയത്തിന്റെ സമീപം താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post