റായ്പൂർ: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിംഗ്. സംസ്ഥാനത്ത് കോൺഗ്രസ് വൻ തകർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്നും, എന്നാൽ നേരെ തിരിച്ച് വൻ മുന്നേറ്റമാണ് സംസ്ഥാനത്ത് ബി ജെ പി നടത്തിയതെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഛത്തീസ്ഗഢിന്റെ പശ്ചാത്തലത്തിൽ പറയുകയാണെങ്കിൽ , കോൺഗ്രസിന് അവരുടെ നിലവിലെ അവസ്ഥയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. പുറത്ത് വന്നിരിക്കുന്ന എക്സിറ്റ് പോളുകൾ പ്രകാരം അവരുടെ സീറ്റുകൾ 69 ഉണ്ടായതിൽ നിന്നും 40-42 ആയി കുറഞ്ഞു. സമാനമായി അവരുടെ വോട്ടിങ് ശതമാനത്തിലും ഇടിവ് വന്നിട്ടുണ്ട്.
എന്നാൽ മറുവശത്ത് ബിജെപി സീറ്റുകൾ 15ൽ നിന്ന് 46-48 ആയി വർദ്ധിച്ചുവെന്ന് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു , അതിനർത്ഥം ഛത്തീസ്ഗഡിൽ ബി ജെ പി വലിയ രീതിയിൽ വളർച്ച നേടിയിട്ടുണ്ട് എന്ന് തന്നെയാണ്.
46-48 സീറ്റുകൾ നിലവിലെ സാഹചര്യം മാത്രമാണെന്നും എന്നാൽ ബിജെപിയുടെ വിജയം അതിൽ നിൽക്കില്ലെന്നും ഡിസംബർ 3 ന് നടക്കുന്ന വോട്ടെണ്ണലിൽ ഏറ്റവും കുറഞ്ഞത് 52-55 സീറ്റെങ്കിലും ബി ജെ പി നേടുമെന്നും മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അവകാശപ്പെട്ടു.
ഞങ്ങൾക്ക് ലഭിച്ച എല്ലാ ഫീഡ്ബാക്കും എക്സിറ്റ് പോൾ ഫലങ്ങളും കാണുമ്പോൾ, കോൺഗ്രസ് സർക്കാർ പോകുകയാണെന്നും ബിജെപി വൻ ഭൂരിപക്ഷത്തോടെ ഛത്തീസ്ഗഡിൽ സർക്കാർ രൂപീകരിക്കുമെന്നും ആണ് എന്റെ വിശ്വാസം ,” രമൺ സിംഗ് പറഞ്ഞു.
Discussion about this post