ഭോപ്പാൽ: പാർട്ടി നൽകുന്ന ചുമതലകൾ ഉത്തരവാദിത്വത്തോടെ നിറവേറ്റുകയാണ് തന്റെ ധർമ്മമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. താൻ വെറും ഒരു ബിജെപി പ്രവർത്തകൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പണ്ടും ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന രീതിയ്ക്കല്ല മത്സരിച്ചത്. താൻ വെറും ഒരു പ്രവർത്തകൻ മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനം പാർട്ടി കൽപ്പിച്ച് നൽകിയതാണ്. ആ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുന്നുവെന്ന് മാത്രമെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലേക്ക് പോകുന്നില്ല. പകരം നാളെ ഛിന്ദ്വാരയിലേക്ക് പോകും. ഇവിടെ ഏഴ് സീറ്റുകൾ തങ്ങൾക്ക് നഷ്ടമായി. ഇതേക്കുറിച്ച് വിലയിരുത്തും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 29 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 230 സീറ്റുകളിൽ 163 സീറ്റുകൾ സ്വന്തമാക്കിയാണ് ബിജെപി അധികാരം നിലനിർത്തിയത്. ബുധ്നി മണ്ഡലത്തിലായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ മത്സരിച്ചത്. മണ്ഡലത്തിൽ തുടർച്ചയായ ആറാം തവണയും ഉജ്ജ്വല വിജയം തേടി ചരിത്രം കുറിച്ചിരിക്കുകയാണ് ശിവരാജ് സിംഗ് ചൗഹാൻ.
Discussion about this post