കോട്ടയം : മുൻ എംഎൽഎ പി.ടി തോമസിന്റെ സ്മരണയ്ക്കായി നൽകിവരുന്ന പി.ടി തോമസ് പുരസ്കാരം ഈ വർഷം കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്. പി.ടി തോമസ് ഫൗണ്ടേഷൻ പാലാ ചാപ്റ്റർ ആണ് പി.ടി പുരസ്കാരം നൽകുന്നത്.
പൊതുപ്രവർത്തനത്തിൽ ആത്മാർഥതയും വിശ്വാസ്യതയും കാത്തു സൂക്ഷിച്ച് അനീതിക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കുന്നവരെ ആദരിക്കുന്നതിനാണ് പി.ടി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം എൻ.കെ പ്രേമചന്ദ്രൻ എം.പി ആയിരുന്നു പി. ടി പുരസ്കാരത്തിന് അർഹനായത്.
ഡോ സിറിയക് തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകരായ പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ചെറുകര സണ്ണി ലൂക്കോസ്, ഡിജോ കാപ്പൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ജനുവരി 9ന് പാലാ കോ- ഓപ്പറേറ്റീവ് എംപ്ലോയിസ് സൊസൈറ്റി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് രമേശ് ചെന്നിത്തലയും പി.ടി തോമസിന്റെ പത്നി ഉമാ തോമസും ചേർന്ന് മാത്യു കുഴൽനാടന് പുരസ്കാരം സമ്മാനിക്കും.
Discussion about this post