എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്ക് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
കേസന്വേഷണത്തിന് ആവശ്യമായ രേഖകൾ നൽകാൻ തോമസ് ഐസക്ക് തയ്യാറാകുന്നില്ലെന്ന് ഇഡി പറയുന്നു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ട്. ഈ കാര്യത്തിൽ ഹൈക്കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. തോമസ് ഐസക്കും കിഫ്ബി സിഇഒ കെ.എം എബ്രഹാമും സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.
മസാല ബോണ്ട് കേസിൽ ഇഡി തോമസ് ഐസക്കിന് അഞ്ചാം തവണയും നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഇഡി സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. ഇഡി വേട്ടയാടുകയാണെ്. സിംഗിൾ ബെഞ്ച് ഉത്തരവിന് വിരുദ്ധമായാണ് ഇഡി നോട്ടീസ് അയച്ചതെന്നും തോമസ് എൈസക്ക് വ്യക്തമാക്കുന്നു.
Discussion about this post