എറണാകുളം: കിഫ്ബി മസാലബോണ്ട് കേസിൽ ഒരു തവണയെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായിക്കൂടെയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്കിനോട് കോടതി. കേസിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകാമെന്നും കോടതി നിരീക്ഷണത്തിൽ ഇഡിക്ക് മുന്നിൽ ഹാജരാകാനും ഹൈക്കോടതി പറഞ്ഞു. നിർദേശത്തിന് തിങ്കളാഴ്ച്ച മറുപടി നൽകാമെന്ന് തോമസ് കോടതിയിൽ അറിയിച്ചു. ഇഡി സമൻസ് നിയമ വിരുദ്ധമെന്ന് ആരോപിച്ച് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം.
ഇഡിയ്ക്ക് മുൻപിൽ ഹാജാരാകാൻ എന്താണ് തടസമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തോമസ് ഐസക്കിനോട് ചോദിച്ചിരുന്നു. ഇഡിയ്ക്ക് മുൻപിൽ ഹാജരാകാൻ എന്താണ് തടസം? അതിൽ നിയമപരമായി എന്ത് തെറ്റാണ് ഉള്ളത്? ഇ.ഡിയുടെ മുമ്പിൽ ഹാജരാകാൻ കോടതിയുടെ ഭാഗത്ത് നിന്ന് സംരക്ഷണം ആവശ്യം ഉണ്ടെങ്കിൽ അതിനുള്ള ഉത്തരവ് നൽകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നിയമം ലംഘിച്ചാണ് ഇഡി സമൻസ് അയക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നൽകിയിട്ടും ഹൈക്കോടതി ഇടപെട്ടിട്ടും ഇപ്പോഴും കോടതിയിൽ ഹാജരാകാൻ മുൻമന്ത്രി തയ്യാറായിട്ടില്ല.
Discussion about this post