ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും ജൂൺ നാലിന് നടക്കും.
ആന്ധ്രാപ്രദേശ്, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മാസം 19 ന് തിരഞ്ഞെടുപ്പ് നടത്തും. ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ മെയ് 13 നാണ് തിരഞ്ഞെടുപ്പ്. ഇതിന് പുറമേ 26 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും നടക്കും.
ഏപ്രിൽ 19 മുതലാണ് ലോക്സഭാ തിരഞ്ഞെടുപ്പിന് തുടക്കമാകുക. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനിക്കും. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
Discussion about this post