ലക്നൗ: ജേവർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിമാനത്താവളത്തിന്റെ 75 ശതമാനത്തോളം നിർമ്മാണവും പൂർത്തിയായി. ഉത്തപ്രദേശിലെ ജേവറിൽ നിർമ്മാണം പൂർത്തിയാക്കിയ അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് മാസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഇതോടെ, ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമെന്ന റെക്കോർഡാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇത് കൂടാതെ ലോകത്തിലെ നാലാമത്തെ വലിയ വിമാനത്താവളം കൂടിയാകും ജേവർ വിമാനത്താവളം.
റൺവേയുടെയും എയർ ട്രാഫിക്ക് കൺട്രോളിന്റെയും നിർമ്മാണം പൂർത്തിയായതായി ജേവർ എംഎൽഎ ധീരേന്ദ്ര സിംഗ് വ്യക്തമാക്കി. ജൂലൈ മുതൽ അത്യാധുനിക റഡാറുകളും പ്രവർത്തനക്ഷമമാകും. ആദ്യ ഘട്ടത്തിൽ 50 വിമാനങ്ങളാണ് സർവീസ് നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
29560 കോടി രൂപ മുതൽമുടക്കിലാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന് കൂടി അറിയപ്പെടുന്ന ജേവർ വിമാനത്താവളം ഒരുങ്ങുന്നത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ, യമുന നദിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് വിമാനത്താവളം ഉയർന്നുവരുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ രാജ്യത്ത് അഞ്ച് രാജ്യാന്തര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഉത്തർപ്രദേശ്
Discussion about this post