ഉത്തര കർണാടക: അച്ചടക്കമില്ലായ്മയ്ക്ക് ബി ജെ പി യിൽ സ്ഥാനമില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി കൊണ്ട് ആറു തവണ എം പി യായ അനന്ത കുമാർ ഹെഗ്ഡെയ്ക്ക് ഉത്തര കർണാടകയിൽ നിന്നും സീറ്റ് നിഷേധിച്ച് ബി ജെ പി. 400 ലോക്സഭാ സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യം കൊണ്ടുദ്ദേശിക്കുന്നത് ഭരണഘടനാ ഭേദഗതിയാണെന്ന് ഈ മാസം ആദ്യം ഹെഗ്ഡെ അവകാശപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വലിയ രാഷ്ട്രീയ വിവാദമാണുണ്ടായത്. എന്നാൽ അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ബി ജെ പി യുടേതല്ലെന്നും ഭാരതീയ ജനതാ പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അദ്ദേഹത്തിന് ലോക്സഭാ സ്ഥാനാർത്ഥിത്വം നിഷേധിച്ചു കൊണ്ടുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്.
കർണാടകയിൽ നിന്നുള്ള ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെ കഴിഞ്ഞ 28 വർഷത്തിനിടെ ഉത്തര കന്നഡ ലോക്സഭാ സീറ്റിൽ ആറ് തവണയാണ് വിജയിച്ചത്, ഇതിൽ നാല് തുടർച്ചയായ വിജയങ്ങളും ഉൾപ്പെടുന്നു. ഇത് പ്രതിപക്ഷത്തിനെതിരായ കൃത്യമായ നീക്കമായാണ് കരുതപ്പെടുന്നത്. ഭരണ ഘടനാ ഭേദഗതിയാണ് ബി ജെ പി യുടെ ലക്ഷ്യമെന്ന് പ്രചാരണം അഴിച്ചുവിടാൻ ഉദ്ദേശിച്ച പ്രതിപക്ഷത്തിന്റെ മുനയൊടിച്ച നടപടിയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇത്തവണത്തെ ബി ജെ പി സ്ഥാനാർഥി പട്ടികയിൽ, വിവാദ പരാമർശങ്ങൾ നടത്തിയ പ്രഖ്യാ സിംഗ് താക്കൂർ പോലുള്ളവരെ നേതാക്കളെ കൃത്യമായി ഒഴിവാക്കിയിട്ടുണ്ട്
Discussion about this post