ഗാന്ധിനഗർ : അഹമ്മദാബാദ് വിമാനത്താവളത്തിൽ ഐ. എസ് ഭീകരർ പിടിയിൽ. നാല് ഐ. എസ് ഭീകരരെയാണ് ഗുജറാത്ത് പോലീസിന്റെ തീവ്രവാദ സ്ക്വാഡ് പിടിച്ചത്. ഭീകരർ ലക്ഷ്യമിട്ടിരുന്നത് ബിജെപി ആർഎസ്എസ് നേതാക്കളെയും ജൂതന്മാരെയും ആയിരുന്നു എന്നാണ് വിവരം. മുഹമ്മദ് നുസ്രത്ത് , മുഹമ്മദ് നഫ്രാൻ , മുഹമ്മദ് റസ്ദീൻ എന്നിവരാണ് പിടിയിലായ ഭീകരർ. ഇവരുടെ ചിത്രങ്ങളും എ. ടി. എസ് പുറത്തുവിട്ടിട്ടുണ്ട്.
ഐ.എസ് ഭീകരർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ജൂതന്മാർക്ക് പ്രധാനപ്പെട്ട സ്ഥലങ്ങൾ നശിപ്പിക്കാനും ഭീകരർ ലക്ഷ്യമിട്ടിരുന്നു. ബി.ജെ.പി.യിലെയും ആർ.എസ്.എസിലെയും ചില ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്താനും അവരെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭീകരരിൽ ഒരാൾക്ക് പാകിസ്താൻ വിസ ഉണ്ടായിരുന്നതായി അധികൃതർ വ്യക്തമാക്കി . ഭീകരർ ഇന്ത്യയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതായും ഏജൻസികൾ സംശയിക്കുന്നു .
ഐ പി എൽ മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ഐഎസ് ഭീകരരെ വിമാനത്താവളത്തിൽ പിടിയിലായത്. ഇവർ ശ്രീലങ്കൻ പൗരൻമാരാണ്. ഭീകരർ കോളംബോ വഴി ചെന്നൈ അവിടെനിന്ന് അഹമ്മദാബാദിലേക്ക് പോവുന്നതിനിടെയാണ് ഭീകരർ പിടിയിലായത്. ഗുജറാത്തിൽ ചാവേർ ആക്രമണങ്ങൾ നടത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാകിസ്താൻ ആസ്ഥാനമായുള്ള ഐഎസ്ഐഎസ് പ്രവർത്തകൻ അബുവുമായി ഭീകരർ ബന്ധപ്പെട്ടിരുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു.
Discussion about this post