വിദേശ രാജ്യങ്ങളിൽ ഒരു ജോലിയോ പൗരത്വമോ കിട്ടുമ്പോൾ വന്ന വഴിയും സംസ്കാരവും മറക്കുന്നവരുടെ ഇടയിൽ വേറിട്ട ശബ്ദമായി ബ്രിടീഷ് പ്രസിഡന്റ് ഋഷി സുനക്. ബ്രിട്ടീഷ് പ്രസിഡന്റ് ആയാലും ശരി തനിക്ക് വലുത് തന്റെ മതം അതായത് സനാതന ധർമ്മം ആണെന്ന് തുറന്നു പറഞ്ഞാണ് ഋഷി സുനക് ബ്രിട്ടനേയും ലോകത്തെയും തന്നെ ഞെട്ടിച്ചിരിക്കുന്നത്.
ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഹിന്ദു വിശ്വാസത്തിന്റെ മഹത്വം വിളിച്ചോതിയത്.
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നടത്തിയ ക്ഷേത്ര ദർശനത്തിലാണ് ഹിന്ദു മതത്തിന്റെ മഹത്വം വിളിച്ചോതിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നോട്ട് വന്നിരിക്കുന്നത് എന്ന് ശ്രദ്ധേയമാണ്.
‘ഞാനും ഒരു ഹിന്ദുവാണ്. പ്രചോദനവും ആശ്വാസം നേടാൻ എന്നെ പ്രാപ്തമാക്കുന്നത് എന്റെ മതമാണെന്നും ക്ഷേത്ര ദർശനത്തിന് പിന്നാലെ അദ്ദേഹം വ്യക്തമാക്കി . ഭഗവദ് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ’ ഋഷി സുനക് കൂട്ടിച്ചേർത്തു
‘ഫലത്തെ കുറിച്ചോർത്ത് ആകുലപ്പെടാതെ കടമകൾ നിർവഹിക്കാനാണ് ഭഗവദ് ഗീത നമ്മെ പഠിപ്പിക്കുന്നത്. അതുതന്നെയാണ് മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതും, അങ്ങനെ തന്നെയാണ് ഞാൻ എന്റെ ജീവിതം നയിക്കുന്നതും. എന്റെ മക്കളിലേക്കും ഇത് പകരാൻ ആഗ്രഹിക്കുന്നു. ധർമ്മമാണ് എന്നെ നയിക്കുന്നത്. അതാണ് സാമൂഹികസേവനത്തോടുള്ള എന്റെ സമീപനം’ അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഋഷി സുനാകിന്റെ പ്രസ്താവന ഇവിടത്തെ ചില മതേതര ഇന്ത്യക്കാർ കണ്ടു പഠിക്കണം എന്ന അഭിപ്രായമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമാകുന്നത്. ഒരു അവസരം കിട്ടിയാൽ അപ്പൊ തന്നെ വിദേശികളെ അനുകരിക്കാൻ നോക്കുന്നവർ ബ്രിടീഷ് പ്രധാനമന്ത്രി ആയിട്ടും സ്വന്തം സംസ്കാരവും ധർമ്മവും കൈവിടാത്ത ഋഷിയെ മാതൃകയാക്കണം എന്നും സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും അഭിപ്രായം ഉയർന്നു വരുന്നുണ്ട്
Discussion about this post