ന്യൂഡൽഹി: രാജ്യത്ത് “മതേതര സിവിൽ കോഡിന്” വേണ്ടി ശക്തമായി രംഗത്ത് വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ബി ജെ പി യുടെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇത് ഇപ്പോൾ “രാജ്യത്തിൻ്റെ ആവശ്യം” ആണെന്ന് പറഞ്ഞ പ്രധാനമന്ത്രി മതേതര സിവിൽ കോഡ് മതപരമായ വിവേചനം “അവസാനിപ്പിക്കാനുള്ള” മാർഗ്ഗമാണെന്നും വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വീണ്ടും വീണ്ടും ചർച്ചകൾ നടത്തുകയും നിരവധി തവണ ഉത്തരവുകൾ നൽകുകയും ചെയ്തിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ചർച്ചകൾ നടക്കണം. നിലവിലുള്ള സിവിൽ കോഡ് വർഗ്ഗീയമാണ് . ഇന്ത്യയ്ക്ക് ഒരു ‘മതേതര’ സിവിൽ കോഡ് ആവശ്യമാണ്. മതേതര സിവിൽ കോഡ് ഉണ്ടാകേണ്ടതും വിവേചനപരമായ വർഗീയ സിവിൽ കോഡ് ഇല്ലാതാക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യമാണ് മോദി പറഞ്ഞു.
Discussion about this post