നാം ചെയ്യുന്ന ഓരോ കാര്യങ്ങളും നമ്മുടെ സ്വഭാവം എന്തെന്നാണ് വ്യക്തമാക്കുന്നത്. നാം ധരിക്കുന്ന വസ്ത്രങ്ങൾ, നമുക്ക് ഇഷ്ടമുള്ള നിറം, നമ്മുടെ ഹോബികൾ എന്നിവയെല്ലാം തുടങ്ങിയവയെല്ലാം സ്വഭാവം എന്തെന്ന് നിർണയിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നു. സമാനമായ രീതിയിൽ നമ്മുടെ വിരലുകളിലെ നഖങ്ങളുടെ ആകൃതിയും നമ്മുടെ സ്വഭാവം വിളിച്ചോതുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
ചിലരുടെ കൈകൾ ശ്രദ്ധിച്ചാൽ അവർക്ക് നീണ്ട നഖങ്ങൾ ആയിരിക്കും ഉണ്ടാകുക. ആകർഷകമായ വ്യക്തിത്വം ഉള്ളവർ ആയിരിക്കും ഇത്തരത്തിൽ നഖമുള്ളവർ. ഒറ്റയ്ക്ക് നിന്ന് കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമുള്ള ഇക്കൂട്ടർ വളരെ ഭാവനാത്മകമായി ചിന്തിക്കുന്നവരാകും. ഇവരുടെ തലച്ചോറിന്റെ വലത് ഭാഗം ആയിരിക്കും കൂടുതലായും പ്രവർത്തിക്കുക. എല്ലാ പ്രശ്നങ്ങൾക്കും അതിവേഗം പരിഹാരം കാണാൻ കഴിവുള്ളവരാണ് ഇവർ. ദൈനംദിന ജീവിതത്തിലെ സമ്മർദ്ദങ്ങളെ ഫലപ്രദമായി മറികടക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്.
ചിലരുടെ കൈവിരലുകൾ പരന്നായിരിക്കും കാണപ്പെടുക. തുറന്ന മനസിന് ഉടമകളും വിശ്വസിക്കാൻ കൊള്ളാവുന്ന ആളുകളും ആയിരിക്കും ഇക്കൂട്ടർ. വൈകാരികമായി ചിന്തിക്കുന്ന ഇവർ മറ്റുള്ളവരെ കേട്ടിരിക്കും. ചെയ്യുന്ന കാര്യത്തോട് ആത്മാർത്ഥയുള്ളവരാകും ഇക്കൂട്ടർ. നേതൃപാഠവും ഇവരുടെ പ്രത്യേകതയാണ്. വ്യക്തിപ്രാഭവം ഉള്ളവരാകും ഇവർ. ആളുകളുമായി ബന്ധങ്ങൾ ഉണ്ടാക്കാനും ഇവർക്ക് ഇഷ്ടമാണ്.
നിങ്ങളുടെ നഖത്തിന്റെ ആകൃതി വട്ടത്തിലാണ് എങ്കിൽ ശാന്തസ്വഭാവത്തിന് ഉടമകളാണ് നിങ്ങൾ എന്നാണ് അർത്ഥം. ശുപാപ്തിവിശ്വാസം കാത്തൂസൂക്ഷിക്കുന്ന ഇക്കൂട്ടർ ഏത് കാര്യവും ചെയ്ത തീർക്കും. വൈകാരികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. പ്രശ്നങ്ങൾ വളരെ പെട്ടെന്ന് പരിഹരിക്കാൻ ഇവർക്ക് പ്രത്യേക കഴിവാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള ഇവരുടെ കഴിവ് എടുത്ത് പറയേണ്ട ഒന്നാണ്.
ചതുരത്തിലാണ് നിങ്ങളുടെ വിരലുകൾ ഇരിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഉറപ്പുള്ള മനസുണ്ട് എന്നാണ് അർത്ഥം. വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇഷ്ടമുള്ളവരാണ് നിങ്ങൾ. സത്യസന്ധരായ നിങ്ങൾ സംസാര പ്രിയർ ആയിരിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇക്കൂട്ടർ. ജീവിതത്തിൽ എത്ര തിരിച്ചടികൾ നേരിട്ടാലും അതൊന്നും ഇവരുടെ മുന്നോട്ട് പോക്കിനെ ബാധിക്കാറില്ല.
Discussion about this post