ചെന്നൈ: വാട്സ് ആപ് വഴി ഹാജര്‍നില കണക്കാക്കാനും സംവിധാനം. ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് വാട്സ്ആപ് ഹാജര്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നത്. 140 പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍നിന്നായി 30,000 ഉദ്യോഗസ്ഥരുടെ ഹാജര്‍ നില ഇത്തരത്തില്‍ കണക്കാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്ഥിരമായി ഉദ്യോഗസ്ഥര്‍ അവധിയെടുക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വാട്സ്ആപ് വഴിയുള്ള പുതിയ സംവിധാനം നടപ്പിലാക്കുന്നത്.രാവിലെ 8 മുതല്‍ 8.30 വരെയുള്ള സമയത്താണ് പ്രത്യേകം തയ്യാറാക്കിയ വാട്സ്ആപ് ഗ്രൂപ്പിലേക്ക് ഹാജര്‍ നില അപ്ലോഡ് ചെയ്യാം. പ്രത്യേകം നിയമിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ സെന്ററുകള്‍ സന്ദര്‍ശിച്ച് ജീവനക്കാരുടെ ഗ്രൂഫ് ഫോട്ടോ വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യണം. ഫോട്ടോയില്‍ ഇല്ലാത്ത ഉദ്യോഗസ്ഥര്‍ താമസിച്ച് എത്തിയാല്‍പ്പോലും അന്നേ ദിവസത്തെ ഹാജര്‍ ലഭിക്കുകയില്ല. പദ്ധതി വിജയകരമാണെന്നാണ് അധികൃതരുടെ നിലപാട്.
Discussion about this post