ഫാസിയാബാദ് :ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ആര്‍മി ക്യാപ്റ്റനെ ഉത്തര്‍പ്രദേശില്‍ കണ്ടെത്തി . ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ആര്‍മി ക്യാപറ്റന് ശിഖര്‍ ദീപിനെ കാണാതായത്. ഫെബ്രുവരി ആറാം തിയതിക്കും ഏഴിനും ഇടയിലായിരുന്നു ശിഖറിനെ കാണാതായത്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ശിഖറിനെ കാത്തുനിന്നിരുന്ന സഹോദരന് ശിഖറിന്റെ ബാഗും പേഴ്സും ഫോണും മാത്രമാണ് ലഭിച്ചത്. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഫാസിയാബാദില്‍ നിന്നാണ് ശിഖറിനെ കണ്ടെത്തിയത്. ലോക്കല്‍ പോലീസ് സ്റ്റേഷനിലെത്തിയ ശിഖര്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയായിരുന്നു.പാട്ന റയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും ഒരു ഒറ്റപ്പെട്ട സ്ഥലത്ത് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ജമ്മുകാശ്മീരിലെ നൗഷെറയില്‍ എട്ടാം സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്.
Discussion about this post