വത്തിക്കാൻ സിറ്റി : വസതിയിൽ വെച്ചുണ്ടായ വീഴ്ചയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ. സാന്താ മാർട്ടയിലെ മാർപാപ്പയുടെ വസതിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഫ്രാൻസിസ് മാർപാപ്പയുടെ വലതു കൈത്തണ്ടയിൽ പരിക്കേറ്റതായാണ് വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളത്.
ഈ മാസം രണ്ടാം തവണയാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് അപകടമുണ്ടാകുന്നത്. 88 കാരനായ മാർപ്പാപ്പയ്ക്ക് ആഴ്ചകൾക്കു മുൻപ് താടിയിൽ പരിക്കേറ്റിരുന്നു. യാത്രയ്ക്കിടെ വീഴാൻ പോയതോടെ നൈറ്റ് സ്റ്റാൻഡിൽ താടി ഇടിച്ചാണ് അപകടം ഉണ്ടായത്. വാർദ്ധക്യ പ്രശ്നങ്ങളും കാൽമുട്ടിന്റെ പ്രശ്നങ്ങളും മൂലം വീൽചെയർ ഉപയോഗിച്ചാണ് മാർപാപ്പയുടെ സഞ്ചാരം. ഇതിനിടെ ആയിരുന്നു കഴിഞ്ഞദിവസം നൈറ്റ് സ്റ്റാൻഡിൽ താടി ഇടിച്ച് അപകടം ഉണ്ടായത്.
വലത് കൈത്തണ്ടയിൽ പരിക്കേറ്റ മാർപാപ്പയ്ക്ക് നിലവിൽ ഹാൻഡ് സ്ലിങ്ങ് ഇട്ടിട്ടുള്ളതായും വത്തിക്കാൻ അറിയിക്കുന്നു. 2022 മുതലാണ് കാൽമുട്ട് വേദനയും നാഡി സംബന്ധമായ വേദനയും കാരണം ഫ്രാൻസിസ് മാർപാപ്പ വീൽചെയറിനെ ആശ്രയിക്കാൻ തുടങ്ങിയിരുന്നത്.
Discussion about this post