ന്യൂഡൽഹി ; കേന്ദ്ര ബജറ്റ് 2025 അവതരണത്തിന് മുന്നോടിയായി ധനമന്ത്രാലായം സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിലെത്തി ധനമന്ത്രി നിർമ്മല സീതാരാമൻ . ഇവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നിർമ്മല സീതാരാമൻ പുറപ്പെട്ടു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. സർക്കാരിന്റെ ധനസഹായങ്ങൾ , വരവ് ചിലവ് , നികുതി പരിഷ്കാരങ്ങൾ മറ്റ് സുപ്രധാന പ്രഖ്യാപനങ്ങൾ എന്നിവ ബജറ്റിൽ അവതരിപ്പിക്കും.
2025 26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ്വവ്യവസ്ഥ 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പാർലമെൻിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ പ്രവചിക്കുന്നു.
ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിർമല സീതാരാമൻ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിർമല സീതാരാമൻ മാറും.
Discussion about this post