റിയാദ് : കാണാതായതായി പരാതി ലഭിച്ചിരുന്ന മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷമീര്‍ അലിയാർ (48) ആണ് മരിച്ചത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
റിയാദിലെ താമസസ്ഥലത്താണ് ഷമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്സിക്യുട്ടീവ് അംഗമാണ് ഇദ്ദേഹം. റിയാദിലെ ശുമൈസിയിൽ ഇദ്ദേഹം തനിച്ചായിരുന്നു താമസിച്ചിരുന്നത്.
രണ്ടുദിവസമായി ഷമീറിനെ കാണാതായതോടെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പരാതി നൽകുകയായിരുന്നു. നാട്ടിലുള്ള ഭാര്യയും മക്കളും ഇദ്ദേഹത്തെക്കുറിച്ച് വിവരം ഒന്നും ഇല്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.
Discussion about this post