ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറാണ്ട്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരുടെ ത്യാഗത്തിന്റെ ആറാം വാർഷികമാണ് ഇന്ന്. 2019ല്‍ ഇതേ ദിനമാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ സ്ഫോടക വസ്തുനിറച്ച വാഹനം ഇടിച്ച് കയറ്റിയത്. അന്ന് ഇന്ത്യക്ക് നഷ്ടമായത് 40 ധീര ജവാന്മാരെ.
പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ ഇന്ത്യ തിരിച്ചടി നൽകി. ആറ് വർഷങ്ങൾക്ക് ഇപ്പുറം ജനിച്ച നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം.
ജമ്മുകാശ്മീരിലെ അവന്തിപൊരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ഭീകരാക്രമണം. 14.കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നുംശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.
ദേശീയപാത 44ൽ അവന്തി പുരയ്ക്കടുത്ത് എത്തിയ വാഹന വ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോവാൻ ഭീകരര്‍ കയറ്റി. ഉഗ്രഫോടനത്തിൽ ബസില്‍ ഉണ്ടായിരുന്ന 40 സൈനികർ ചിന്നിച്ചിതറി. എല്ലാവരും 40 പേരും തൽക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരിൽ മലയാളിയും ഉണ്ടായിരുന്നു. വയനാട് സ്വദേശി വി വി വസന്തകുമാര്‍.
ഭീകരാക്രമണത്തിന് പിന്നാലെ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നോട്ട് വന്നു…
ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചു. അതും ആക്രമണത്തിന്റെ 12-ാം ദിനം തന്നെ. പാക്കിസ്താനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ ഇന്ത്യയുടെ പോരാളികള്‍ തകർത്തു കളഞ്ഞു. പുൽവാമ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
27ന് പാക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ ക്യാമ്പുകൾ ലക്ഷ്യം വച്ച് ആക്രമണം നടത്തി. എന്നാല്‍, രാജ്യം അവിടെയും കനത്ത തിരിച്ചടി നൽകി. പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുന്നതിനിടയിൽ വിമാനം തകര്‍ന്ന് വിംങ് കമാണ്ടര്‍ അഭിനന്ദൻ വര്ത്തമാൻ പാക് സേനയുടെ പിടിയിലായെങ്കിലും ഇന്ത്യയുടെ അന്ത്യശാനത്തെ നേരിടാന്‍ പാകിസ്താന് കരുത്ത് ഉണ്ടായിരുന്നില്ല. അഭിനന്ദന് വര്‍ത്തമാനെ അവർ വിട്ടയച്ചു. ഇന്ന് പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനടക്കം എൻ ഐ എ കുറ്റപത്രത്തിലുള്ള ഒരാള്‍ പോലും ജീവിച്ചിരിപ്പില്ല.
രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച
ആ ധീരരെ രാജ്യം ഇന്നും ഓര്‍ക്കുന്നു. അവരുടെ സ്മരണകൾക്ക് മുന്നിൽ ഇന്ത്യ ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്.
Discussion about this post