ആലപ്പുഴ;നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 29 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്. 35 സീറ്റുകളിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ബിഡിജെഎസ് മത്സരിക്കുന്നത്.
അരൂര്‍ ,ചേര്‍ത്തല, തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തിരുവല്ലയില്‍ യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ് ഭട്ടതിരിപ്പാട് സ്ഥാനാര്‍ത്ഥിയാകും. കുട്ടനാട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ,സുഭാഷ് വാസുവാണ് സ്ഥാനാര്‍ത്ഥി.നാട്ടികയില്‍ ടി.വി ബാബുവും വൈക്കത്ത് കെപിഎംഎസ് സംസ്ഥാന പ്രസിഡണ്ട് നീലകണ്ഠന് മാസ്റ്ററും മത്സരിക്കും.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയും മത്സര രംഗത്ത് ഉണ്ടാവില്ല.
.
Discussion about this post