ജംഗല്‍മഹല്‍: സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മലയാളികള്‍ തിരിച്ചറിയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. അടുത്ത വര്‍ഷം കാലാവധി തീരുമ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ അടുത്ത വര്‍ഷം രാജ്യസഭയിലെത്താനാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.
ജംഗല്‍മഹലില്‍ നടന്ന പൊതു റാലിക്കിടെയാണ് മമതയുടെ വാക്കുകള്‍. ു. ബംഗാളി ഭാഷയിലുള്ള പ്രസംഗത്തിനിടെ ഇനി കേരളത്തിലെ സഹോദരി സഹോദരന്മാരോട് ചിലത് പറയാനുണ്ടെന്ന വാക്കുകളോടെ മമത ഇംഗ്ലീഷിലായിരുന്നു സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ വിമര്‍ശിച്ചത്.
കേരളത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുകയും, ബംഗാളില്‍ ഒന്നിച്ചു മത്സിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് തിരഞ്ഞെടുപ്പു റാലികളില്‍ സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള ഏറ്റവും വലിയ ആയുധമായി മമത ഉപയോഗിക്കുന്നത്. ഈ രണ്ടുപാര്‍ട്ടികളുടെയും കൂട്ടുകെട്ടില്‍ ഇരുപാര്‍ട്ടികളിലെയും അണികള്‍ക്കിടയില്‍ ചില എതിര്‍പ്പുണ്ട്. ഇത്തരത്തില്‍ എതിര്‍പ്പുള്ള അണികളുടെ വോട്ടുകള്‍ നേടിയെടുക്കുകയാണ് മമതയുടെ ലക്ഷ്യം. വിഷയത്തില്‍ കേരളത്തിലെത്തി പ്രചരണം നടത്തുമെന്നും മമത നേരത്തെ പറഞ്ഞിരുന്നു
Discussion about this post