കോഴിക്കോട് മലപ്പുറം ജില്ലയിലെ എട്ട് ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന വ്യാപകമായി കാന്തപുരം ഇപി വിഭാഗത്തിന്റെ പിന്തുണ നേടുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച.
ന്യൂനപക്ഷ വോട്ടുകള്‍ ഇടത് മുന്നണിയ്ക്ക് ലഭിക്കുന്നതിന് കാന്തപുരത്തിന്റെ പിന്തുണ കൊണ്ട് സാധ്യമാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. എന്നാല്‍ എല്‍ഡിഎഫ് അതിന്റെ മതേതര വാദ കാപട്യം ജനങ്ങളോട് തുറന്ന് സമ്മതിച്ചുവെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. മത സാമുദായിക നേതാവിന് മുന്നില്‍ പാര്‍ട്ടി ആദര്‍ശങ്ങള്‍ അടിയറ വെച്ച നടപടിയാണെന്ന് സിപിഎമ്മില്‍ തന്നെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്, ബിജെപി സിപിഎമ്മിന്റെ മതവിവേചനം പ്രചരണായുധമാക്കുമ്പോള്‍ ഇത്തരം നടപടികള്‍ ഗുണം ചെയ്യില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post