തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൂടിയ കെപിസിസി എക്സിക്യൂട്ടിവില്‍ നേതൃമാറ്റ ആവശ്യം. അധ്യക്ഷന്‍ വി.എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു എം.എം. ഹസന് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുഖ്യ ഉത്തരവാദി സുധീരനാണെന്ന് ഹസന് ആഞ്ഞടിച്ചു. സുധീരന് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം മദ്യനയം കൊണ്ടു തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് യാതൊരു പ്രയോജവും ഉണ്ടായില്ലെന്ന് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി. സതീശന് ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പാളിയെന്നും യോഗത്തില്‍ വിമര്‍ശനമുണ്ടായി. എ.കെ. ആന്റണി രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരും വിമര്‍ശിക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ മുന്നൊരുക്കം നടത്തിയതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്കുകാരണം യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകളെന്നും അഭിപ്രായമുണ്ടായി. സര്‍ക്കാരിലെ അഴിമതി തിരിച്ചടിക്ക് കാരണമായി.
ഹൈക്കമാന്റിനെതിരെയും ചില നേതാക്കള്‍ തിരിഞ്ഞു. കേന്ദ്ര നേതൃത്വത്തെ ഒന്നിനും കൊള്ളില്ല. സമരം ചെയ്യാനുള്ള ത്രാണിയുമില്ല. കേന്ദ്ര നേതൃത്വം പറയുന്നതുകേട്ടു എ.കെ. ആന്റണി മിണ്ടാതിരിക്കരുതെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
Discussion about this post