ഡല്‍ഹി:സുബ്രമണ്യന്‍ സ്വാമി തന്റെ ഹീറോ ആണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. സ്വാമി ധീരനായ വ്യക്തിയാണ് അദ്ദേഹം പറയുന്നതെല്ലാം അനുസരിക്കാന്‍ തനിക്ക് മടിയില്ല. ഉമാഭാരതി പറഞ്ഞു.
”അദ്ദേഹത്തെ ഞാന്‍ ബഹുമാനിക്കുന്നു.അയോധ്യയില്‍ ഈ വര്‍ഷാവസാനം രാമക്ഷേത്രത്തിന്റെ നിര്‍മാണം ഈ വര്‍ഷാവസാനം തുടങ്ങുമെന്ന അദ്ദേഹത്തിന്റെ വാക്കുകളും താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഏപ്രിലില്‍ മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഈ വര്‍ഷാവസാനം രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞത്? അടുത്ത വര്‍ഷത്തെ രാമനവമി ആഘോഷം ഈ ക്ഷേത്രത്തിലായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത ഉമാഭാരതി തള്ളി. പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. അടുത്ത വര്‍ഷമാണ് യുപി നിയമസഭ തെരഞ്ഞെടുപ്പ്.
Discussion about this post