തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. സി.പി.ഐയിലെ വി. ശശിയും കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനുമാണ് സ്ഥാനാര്‍ത്ഥികള്‍. ബജറ്റ് അവതരണത്തിനുമുമ്പാണ് തെരഞ്ഞെടുപ്പ്. ബജറ്റ് ചര്‍ച്ചയിലെ ആദ്യപ്രസംഗം ഡെപ്യൂട്ടി സ്പീക്കറുടേതാണ്.
രാവിലെ ഒമ്പതരക്ക് അംഗങ്ങള്‍ നിയമസഭയില്‍ രഹസ്യബാലറ്റിലൂടെ വോട്ട് ചെയ്യും. ഉടന്‍ തന്നെ വോട്ടെണ്ണലും നടക്കും.
ചിറയിന്‍കീഴ് മണ്ഡലത്തിന്റെ പ്രതിനിധിയാണ് വി. ശശി. ബാലകൃഷ്ണന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള അംഗവും. ബി.ജെ.പിയിലെ ഒ.രാജഗോപാലും സ്വതന്ത്രന് പി.സി. ജോര്‍ജും ആര്‍ക്ക് വോട്ട് ചെയ്യുമെന്നതും ശ്രദ്ധിക്കപ്പെടും.
Discussion about this post