കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കോടതി വളപ്പില്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോടതിയിലെ മീഡിയാറൂം അടച്ചിട്ടതിനെ വിമര്‍ശിച്ച് മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് വി എസ്സ് അച്ചുതാനന്ദന് രംഗത്തെത്തി.
കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് കത്തിലൂടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വിഎസ്സ് പ്രതിഷേധം അറിയിച്ചത്. കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാണ് കത്ത്. ഹൈക്കോടതി മീഡിയ റൂം അടച്ചിട്ടിരിക്കുകയാണെന്നു കത്തില്‍ വി.എസ് ചൂണ്ടിക്കാട്ടുന്നു.
ഈ നടപടി തുറന്ന കോടതിയെന്ന ഭരണഘടനാ സങ്കല്പ്പത്തിനു വിരുദ്ധമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശം അഭിഭാഷകര്‍ തടയുകയാണെന്നും വി.എസ്. കത്തില്‍ പറയുന്നു.
കോടതി തീരുമാനിക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ഡല്‍ഹി:റിപ്പോര്‍ട്ടിംഗില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുത്തട്ടേ എന്നും പിണറായി പറഞ്ഞു. ഇത്തരമൊരു സാഹചര്യം ഉണ്ടായത് പരിശോധിക്കണം. ഹൈക്കോടതിയുടെ ഗേറ്റില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു. ഇതില്‍ ഹൈക്കോടതിയ്ക്ക് ആശങ്കയുണ്ടായി എന്നാണ് കരുതുന്നത്.
നേരത്തെ വിഷയത്തില്‍ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.
Discussion about this post