മുംബൈ: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പശു സംരക്ഷണത്തിനായി 500 കോടി രൂപ മുടക്കുന്നു. രാജ്യത്ത് നാലിടങ്ങളിലായി പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പതഞ്ജലി പദ്ധതിയിടുന്നത്. ഇതില്‍ ഒരെണ്ണം ഉത്തരാഖണ്ഡിലാകും നിര്‍മിക്കുകയെന്ന് രാംദേവ് അറിയിച്ചു. പശു സംരക്ഷണം കൂടാതെ ആധുനിക ജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പങ്കിനെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി 250 കോടി രൂപ മുതല്‍ മുടക്കാനും പതഞ്ജലി പദ്ധതിയിടുന്നു.
വിദേശവസ്തുക്കള്‍ ബഹിഷ്കരിക്കുമെന്ന് കഴിഞ്ഞദിവസം ബാബാ രാംദേവ് പ്രഖ്യാപിച്ചിരുന്നു.
Discussion about this post