ഡല്‍ഹി: നായ് ആക്രമിച്ചത് ശരീരത്തില്‍ മാംസഭാഗം ഉള്ളത് കൊണ്ടാണെന്ന് താന്‍ പറഞ്ഞുവെന്ന വാര്‍ത്ത കളവെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. തിരുവനന്തപുരം പുല്ലുവിളയില്‍ സ്ത്രീയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊല്ലുകയും ഭക്ഷിയ്ക്കുകയും ചെയ്ത സംഭവത്തില്‍ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കും, അതുകൊണ്ടാണ് നായ്ക്കള്‍ ആക്രമിച്ചത് എന്നാണ് മനേക ഗാന്ധി പറഞ്ഞുവെന്നായിരുന്നു മനോരമ വാര്‍ത്ത. ദ വീക്കിന് അനുവദിച്ച അഭിമുഖത്തില്‍ മനേകഗാന്ധി ഇങ്ങനെ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്.
അല്പംപോലും യുക്തിയില്ലാത്ത പരാമര്‍ശം വലിയ പ്രതിഷേധത്തിന് ഇടയാക്കി. സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളും മനേകക്ക് എതിരായി വന്നു. എന്നാല്‍ താനങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് മനേക ഇന്ന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയത്. അതേസമയം നായക്കളെ കൊല്ലരുതെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മനേക പറഞ്ഞു.
Discussion about this post