ഡല്‍ഹി :ആംആദ്മി പാര്‍ട്ടിയില്‍ വീണ്ടും ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരും.പാര്‍ട്ടിയുടെ നയ പരിപാടികള്‍ക്ക് ഇന്ന് ചേരുന്ന യോഗം നിര്‍ണായകമായേക്കും. സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണെയും ,യോഗേന്ദ്രയാദവിനെയും രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും ഇന്ന് പുറത്താക്കിയേക്കും.
പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും സ്വയം പുറത്തു പോകാന്‍ തയ്യാറാണെങ്കിലും തീരുമാനമുണ്ടാക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് കെജ്രിവാള് പക്ഷത്തിന് .പാര്‍ട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തുകയും, തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക പരമായ ആരോപമങ്ങള്‍ ഉന്നയിച്ചതുമാണ് ഇരുവര്‍ക്കുമെതിരെയുള്ള ഇപ്പാഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം..
അതേസമയം താന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാമെന്ന് യോഗേന്ദ്രയാദവ് പറഞ്ഞു. വൈകിട്ടോടെ നല്ല വാര്‍ത്ത കേള്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post