ലോകമെമ്പാടും ഉള്ള ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജിന്റെ പരിസമാപ്തിയായ വേളയില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരും. ഒപ്പം ഈദ് സന്ദേശവും പങ്കുവെക്കും.
സംസ്ഥാനത്തും പെരുന്നാള്‍ നിസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രത്യേക ഈദ് ഗാഹുകള്‍ നിസ്കാരത്തിനായി സജ്ജമായിക്കഴിഞ്ഞു.
ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള ജംറയിലെ കല്ലേറ് കര്മ്മത്തിന് തുടക്കമായി. കല്ലേറ് കര്‍മ്മത്തെ കൂടാതെ ബലിയറുക്കലും തലമുണ്ഡനം ചെയ്യലും ആണ് ഹാജിമാരുടെ ഇന്നത്തെ ചടങ്ങുകള്‍.തൊട്ടടുത്ത ദിവസങ്ങളിലും കല്ലേറ് കര്‍മ്മം നടത്തേണ്ടതിനാല്‍ ഹാജിമാര്‍ മിനായില്‍തന്നെ കഴിച്ചുകൂട്ടും.ബലി പെരുന്നാള്‍ ദിനമായ ഇന്ന് ഏറ്റവും വലിയ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അക്ബയില്‍ മാത്രമാണ് ഹാജിമാര്‍ കല്ലേറ് കര്‍മ്മം നടത്തുന്നത്.
Discussion about this post