ഡല്‍ഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, കേസ് അന്വേഷിച്ച എ.ഡി.ജി.പി സന്ധ്യയും വിചാരണക്കോടതി ജഡ്ജി കെ.രവീന്ദ്ര ബാബുവും നിയമോപദേശം തേടി. സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകുന്നേരം കട്ജുവിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേസിലെ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ സുരേശനും പങ്കെടുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.
സൗമ്യ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന കോടതി പരാമര്‍ശത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച. അതേസമയം സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാമെന്ന് കട്ജു പറഞ്ഞു. കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കിയ സുപ്രീംകോടതി വിധിയെ കട്ജു നിശിതമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ദിവസം പുന:പരിശോധനാ ഹര്‍ജി പരിഗണിച്ചപ്പോള്‍, അടുത്ത തവണ നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കട്ജുവിന് നോട്ടീസ് അയച്ചിരുന്നു.
Discussion about this post