കാണ്‍പൂര്‍: ഇംഗ്ലണ്ടിനെതിരെ കാണ്‍പൂരില്‍ നടന്ന ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്ത്യ ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം പതിനൊന്ന് പന്ത് ശേഷിക്കേ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി (38 പന്തില്‍ നിന്ന് 51) നേടിയ ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന്, പുറത്താകാതെ 46 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് തുണയായത്. ഇന്ത്യയ്ക്ക് വേണ്ടി യസ്വേന്ദ്ര ചഹാല്‍ രണ്ടും പര്‍വേസ് റസൂല്‍ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 റണ്‍സെടുത്ത മുന്‍ നായകന് എം.എസ് ധോണിയാണ് ടോപ് സ്കോറര്‍. സുരേഷ് റെയ്ന 34 റണ്‍സും വിരാട് കൊഹ്് ലി 29 റണ്‍സുമെടുത്തു. മോയിന്‍ അലിയാണ് കളിയിലെ താരം. മൂന്ന് മത്സരങ്ങള്‍ ഉളള പരമ്പരയില്‍ ഇംഗ്ലണ്ട് ഇതോടെ 10 ത്തിന് മുന്നിലെത്തി. ഞാറാഴ്ച നാഗ്പുരിലാണ് പരമ്പരയിലെ രണ്ടാം മത്സരം
Discussion about this post