ഡല്‍ഹി: രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ബജറ്റിലെ നിര്‍ദ്ദേശത്തിന് വ്യാപക പിന്തുണ. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാളില്‍ നിന്ന് നേരിട്ട് പണമായി സ്വീകരിക്കാവുന്ന പരമാവധി തുക രണ്ടായിരം രൂപ മാത്രമാക്കി കൊണ്ടുള്ള നിര്‍ദ്ദേശമാണ് ബജറ്റിലുള്ളത്. അതിനു മുകളിലുള്ള തുക രാഷ്ട്രീയ പാര്‍ട്ടികള്‍ ചെക്കായോ ഡിജിറ്റല്‍ പണമായോ വേണം സംഭാവനകള്‍ സ്വീകരിക്കാന്‍. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കും. രാഷ്ട്രീയ രംഗം കളളപ്പണം ഒഴിവാക്കി ശുദ്ധീകരിക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്നും ബജറ്റ് അവതരണത്തില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സംഭാവനകളില്‍ കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കുമെന്ന് മുന്നറിയിപ്പും അരുണ്‍ ജെയ്റ്റ്ലി നല്കി. ഉറവിടം വ്യക്തമാകാതെ സംഭാവനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് വര്‍ധിച്ചുവരുകയാണെന്നും ജെയ്റ്റ്ലി പറഞ്ഞു.
2004നും 2015നും ഇടയില്‍ പതിനൊന്ന് വര്ഷക്കാലയളില് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 7,833 കോടി രൂപ ഉറവിടം വ്യക്തമാക്കാത്ത സംഭാവനയായി ലഭിച്ചെന്നായിരുന്നു അടുത്ത് പുറത്തുവന്ന റിപ്പോര്‍ട്ട്.
ബജറ്റ് നിര്‍ദ്ദേശത്തിന് മികച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്നത്
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നിര്‍ദ്ദേശത്തെ പിന്തുണച്ച് രംഗത്തെത്തി.
Any step to clean political funding will be supported by us: Rahul Gandhi #Budget2017
— ANI (@ANI) February 1, 2017
Discussion about this post