ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്നാണ് പഴഞ്ചൊല്ല്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് പറയുന്നത് പോലെ ഇതില്‍ കാര്യമുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. നമ്മള്‍ ഭക്ഷണം കഴിച്ച ശേഷം ശരീര താപനിലഉയരുകയും ദഹനം ആരംഭിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്ന ശീലം ശരീരത്തിലെ താപനില കുറയാനും ഇത് ദഹനക്കേട് അസിഡിറ്റി എന്നിവയ്ക്കും കാരണമാകുന്നു. ഇതൊരും ശീലമാകുന്നതോട് ദഹന പ്രശ്‌നങ്ങളും മന്ദ?ഗതിയിലുള്ള ഉപാപചയവും മൂലം ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു.
കൂടാതെ ഭക്ഷണത്തിന് പിന്നാലെ കുളിക്കുന്നതു മൂലം വയറിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടവും കുറയാന്‍ കാരണമാകും.ഭക്ഷണത്തിന് ശേഷം കുറഞ്ഞത് ഒരു മണിക്കൂര്‍ ശേഷം കുളിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്. അതു മാത്രമല്ല ആയുര്‍വേദ പ്രകാരം ഇത് ആമവാതം എന്ന ഒരു തരം വാതത്തിനും കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍.
Leave a Comment