ഡല്‍ഹി: ഡിവൈഎഫ്ഐയോ, അതെന്താ? സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ക്യാമ്പെയിന് ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സമീപിച്ച മുഹമ്മദ് റിയാസും സംഘവും ഞെട്ടിപ്പോയി. ഉദ്ഘാടനത്തിന് സമീപിച്ച റിയാസിനോയും സംഘത്തിനോടും ഡിവൈഎഫ്ഐയോ, അതെന്താണെന്നായിരുന്നു കട്ജു ചോദിച്ചത്. കട്ജുവിന്റെ ചോദ്യം കേട്ട് മുഹമ്മദ് റിയാസ് അക്ഷരാര്‍ത്ഥത്തില്‍ വാപൊളിച്ചു പോയി. ദേശീയ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റിയാസ് പങ്കെടുക്കുന്ന ആദ്യ പരിപാടിയായിരുന്നു ഇത്. ‘ജസ്റ്റിസ് ഫോര്‍ രസില രാജു’ ക്യാമ്പെയിന് ഉദ്ഘാടനം ചെയ്യിക്കാനാണ് കട്ജുവിനെ സമീപിച്ചത്.
നിങ്ങളുടേത് ഏത് ഓര്ഗനൈസേഷനാണെന്നായിരുന്നു കട്ജുവിന്റെ അടുത്ത ചോദ്യം. യൂത്ത് ഓര്‍ഗനൈസേഷനാണെന്ന് പറഞ്ഞപ്പോള്‍ ഓള് ഇന്ത്യാ ഓര്ഗനൈസേഷനാണോ എന്നായി അടുത്ത സംശയം. ഒടുവില്‍ ഡിവൈഎഫ്ഐയുടെ ഫുള്‍ ഫോം ഉള്‍പ്പെടെ സംഘത്തിന് വിശദീകരിക്കേണ്ടതായി വന്നു.
എന്നിട്ടും തീര്‍ന്നില്ല പണി. പ്രധാനമന്ത്രിക്ക് തയ്യാറാക്കിയ ഇമെയിലില്‍ നിന്നും ചില തെറ്റുകുറ്റങ്ങള്‍ കട്ജു കണ്ടുപിടിച്ചതോടെ റിയാസ് വീണ്ടും വിയര്‍ത്തു. സഖാക്കള്‍ക്ക് ദിസിന്റേയും ദാറ്റിന്റേയും ഉള്‍പ്പെടെ സ്പെല്ലിങ് കട്ജു പറഞ്ഞുകൊടുത്തതായാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര് എന്നു മാത്രം അഭിസംബോധന ചെയ്താല്‍ പോരെന്നും ഓണറിബിള് പ്രൈംമിനിസ്റ്റര്‍ എന്നുതന്നെ പറയണമെന്നുമായിരുന്നു കട്ജുവിന്റെ മറ്റൊരു തിരുത്തല്‍. ഓണറബിളിന്റെ സ്പെല്ലിംഗും കട്ജു പറഞ്ഞുകൊടുക്കുന്നുണ്ട്. കുത്തും കോമയും ഉള്‍പ്പെടെ പറഞ്ഞ് തിരുത്തുന്ന കട്ജുവിന്റേയും കേട്ടിരുന്ന് തിരുത്തുന്ന റിയാസിന്റേയും സംഘത്തിന്റേയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നത് ‘ഡിവൈഎഫ്ഐ എന്താണെ’ന്നുള്ള കട്ജുവിന്റെ ചോദ്യമാണ്.
പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയച്ചായിരുന്നു രസീല ക്യാമ്പെയിന് കട്ജു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ക്യാമ്പെയിന്റെ ഭാഗമായി പ്രധാനമന്ത്രിക്കെഴുതിയ കത്ത്:
[fb_pe url=”https://www.facebook.com/PAMohamedRiyas/posts/637087026493909″ bottom=”30″]
[fb_pe url=”https://www.facebook.com/PAMohamedRiyas/posts/636702169865728:0″ bottom=”30″]
Discussion about this post