ഡല്‍ഹി: യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ അന്തിമവിജയം ബി.ജെ.പിക്ക് ആയിരിക്കുമെന്ന് മോദി വിരുദ്ധരില്‍ പ്രമുഖനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ രാജ്ദീപ് സര്‍ദേശായി. സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു
യുപിയില്‍ ശക്തമായ സാന്നിധ്യം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വഴിഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം തിരിച്ചടിയെന്ന് പറയുന്ന വ്യാപാരികള്‍ പോലും മോദിയെ പിന്തുണക്കുന്നുവെന്നും സര്‍ദേശായി പറയുന്നു.
” ചിലര്‍ 2015ലെ ബിഹാര്‍ തിരഞ്ഞെടുപ്പുമായി യു.പി തിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തെറ്റായ താരതമ്യമാണ്. ലഖ്നൗ അടക്കമുള്ള പല പ്രദേശങ്ങളിലും മോദി അനുകൂല മുദ്രകാവാക്യങ്ങളാണ് ഉയരുന്നത്. ശക്തമായ സന്നിധ്യം ഉറപ്പിക്കാന്പ്രധാനമന്ത്രി മോദിക്ക് സാധിച്ചിട്ടുണ്ട്.
വാരണാസിക്ക് സമീപം ജയാപൂരില്‍ ഒരു ഗ്രാമത്തെ മോദി ദത്തെടുത്തിട്ടുണ്ട്. അവിടെ നല്ല റോഡുകളോ ജലവിതരണമോ വൈദ്യുതിയോ ഇല്ല. എന്നാലും മോദി സിന്ദാബാദ് എന്ന മുദ്രാവാക്യം മാത്രമേ അവിടെ ഉയരുകയുള്ളൂ.
നോട്ട് നിരോധനം രാജ്യത്തും തങ്ങള്‍ക്കും വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്ന് അവിടെയുള്ള വ്യാപാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നുണ്ടെങ്കില്‍ പോലും ഹര ഹര മോദിയെന്ന് തരത്തിലാണ് അവരുടെ രാഷ്ട്രീയ ആഭിമുഖ്യം”
–രാജ്ദീപ് സര്‍ദേശായി
Discussion about this post