ഡല്‍ഹി: ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന് ധേനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ട് കന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. പരിസ്ഥിതി സൗഹാര്‍ദ സാനിറ്ററി നാപ്കിനുകള്‍ ചരക്ക് സേവന നികുതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി 100 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. കത്ത് മുഖേനയാണ് മനേകാ ഗാന്ധി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ലോക്സഭാ എംപിയായ സുഷമാ ദേവി ഇതേ ആവശ്യം ഉന്നയിച്ച് രണ്ട് ലക്ഷത്തിലധികം ഒപ്പുകള്‍ അടങ്ങുന്ന നിവേദനം നല്‍കിയതിന് പിന്നാലെയാണ് മനേകാ ഗാന്ധി ധനമന്ത്രിക്ക് കത്തയച്ചത്.
Discussion about this post