കൊച്ചി: എണ്ണക്കമ്പനികള്‍ പെട്രോള്‍വില ലിറ്ററിന് 3.77 രൂപ കുറച്ചപ്പോള്‍ കേരളത്തില്‍ വില്പനനികുതിയടക്കം കുറഞ്ഞത് 5.03 രൂപ. ഡീസലിന് കുറഞ്ഞത് 3.74 രൂപയും. 29 ശതമാനം വരുന്ന വില്പനനികുതിയിലെ കുറവാണ് വിലയില്‍ പ്രതിഫലിച്ചത്.
വില്പനനികുതിയടക്കമുള്ള വില ലഭിക്കാതിരുന്നതിനാല്‍ ചില പമ്പുകള്‍ വാര്‍ത്തകളില്‍ പറഞ്ഞപ്രകാരം പെട്രോളിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറച്ചത്. പെട്രോള്‍ കമ്പനികള്‍ വിലവിവരം നല്‍കിയതിന് ശേഷമാണ് യഥാര്‍ഥ വിലയിളവ് നല്‍കിയത്.
എറണാകുളം ജില്ലയിലെ പമ്പുകളില്‍ 69.16 രൂപ മുതലാണ് പെട്രോള്‍ വില, ഡീസലിന് 59.90 രൂപ മുതലും. വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ നിന്നുള്ള അകലം പരിഗണിച്ച് നേരിയ വ്യത്യാസം പമ്പുകള്‍ തമ്മിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് 31-ന് അര്‍ധരാത്രിമുതല്‍ പുതിയ വില നിലവില്‍വന്നിരുന്നു.
Discussion about this post