ആലപ്പുഴ: കായംകുളത്ത് വെള്ളാപ്പള്ളി നടേശന്റെ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോളേജ് മാനേജ്മെന്റ് മാനസീകമായി പീഡിപ്പിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോളേജിന്റെ ജനലുകളും സിസിടിവി കാമറകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
Discussion about this post