മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. പാപ്പാത്തിചോലയില്‍ കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് കുരിശ് പൊളിച്ച് നീക്കിയത്.
ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തിലാണ് നടപടി. സ്ഥലത്തേക്ക് പോകുന്നവഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രദേശവാസികള്‍ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പപ്പാത്തി ചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന് കുരിശ് റവന്യൂസംഘം ഇന്ന് പൊളിച്ചുമാറ്റി. ഇതിനിടെ വഴിയില്‍ തടസുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്.
ദേവികുളം താലൂക്കിലെ സി.പി.എം. ഉള്‍പ്പടെയുള്ള പ്രാദേശിക-രാഷ്ട്രീയ നേതാക്കളും ഭൂമി കൈയേറിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളും കൈയേറ്റങ്ങള്‍ക്ക് വ്യാജരേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കൈയേറ്റമൊഴിപ്പിക്കല്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സാമുദായിക ശക്തികളെ ഇളക്കിവിട്ട് കൈയേറ്റത്തെ നേരിടാനുള്ള ശ്രമവുമുണ്ട്.
അതിനാല്‍ വന്‍ പോലീസ് സന്നാഹവും പരിചയ സമ്പന്നരായ ഭൂസംരക്ഷണ സേനാംഗങ്ങളുടെ സഹായവും റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പോലീസ് മേധാവി അത് അനുവദിച്ചിട്ടുണ്ട്. ഏപ്രില്‍ 12-ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തിന് നേരേ ആക്രമണം ഉണ്ടായിരുന്നു.
സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം.
Discussion about this post