ലക്നൗ: പശ്ചിമബംഗാളില്‍ അംഗത്വത്തില്‍ വലിയ നേട്ടുമുണ്ടാക്കി ആര്‍എസ്എസ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അംഗത്വ വര്‍ദ്ധനയില്‍ ഈ വര്‍ഷം നേട്ടമുണ്ടാക്കിയത് പശ്ചിമ ബംഗാളിലാണ്. ജനുവരി 1 മുതല്‍ ഏപ്രില്‍ 15 വരെ 3,422 അപേക്ഷ ഇവിടെ സ്വീകരിച്ചു. ബംഗാളിനെ ഉത്തരം, ദക്ഷിണം എന്നിങ്ങനെ രണ്ടു പ്രാന്തമായി തിരിച്ചിരുന്നു. ഇവിടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. 2013 ല്‍ മൊത്തം 28,424 അപേക്ഷയാണ് കിട്ടിയത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അപേക്ഷകരുടെ എണ്ണം വേഗത്തില്‍ കൂടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അംഗത്വം 97,047 ലേക്ക് ഉയര്‍ന്നു. 2015 ല്‍ അത് 81,620, 2016 ല്‍ 84,941 ആയി വര്‍ദ്ധിച്ചു. ഈ വര്‍ഷം ഏപ്രില്‍ 15 വരെ 50,339 അപേക്ഷ കിട്ടി കഴിഞ്ഞു. കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലുമാണ് ആര്‍എസ്എസ് ആശയത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം കൊയ്തതും ആര്‍എസ്എസിന് നേട്ടമായി. മാര്‍ച്ച് 11 ന് ഫലം പുറത്തുവന്നതിന് പിന്നാലെ ആര്‍എസ്എസില്‍ ചേരാന്‍ ആള്‍ക്കാരുടെ തള്ളിക്കയറ്റമാണ്. മാര്‍ച്ച് 16 നും മാര്‍ച്ച് 31 നും ഇടയില്‍ സംഘടനയ്ക്ക് കിട്ടിയത് 22,432 ഓണ്‍ലൈന്‍ അപേക്ഷകള്‍. ഇതില്‍ 8,919 അപേക്ഷകള്‍ എത്തിയത് യുപിയില്‍ നിന്നു തന്നെയായിരുന്നു. 1,680 എണ്ണം ഡല്‍ഹിയില്‍ നിന്നും എത്തി.
ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15 വരെ 9,205 അപേക്ഷകള്‍ വന്നു. ഇതില്‍ 2,778 എണ്ണം യുപിയില്‍ നിന്നുമാണ്. നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതിന് പിന്നാലെ മാസം 7,000 എന്ന ക്രമത്തില്‍ അപേക്ഷ സ്വീകരിച്ചിരുന്നു. ആദിത്യനാഥിനെ നിയമിച്ച മാസം അത് 31,637 ആയി. ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ സ്വീകരിച്ച അപേക്ഷകള്‍ 41,134 ആണ്.
Discussion about this post