കോട്ടയം : ബാര്‍ കോഴ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെനന് മന്ത്രി കെ.എം മാണി. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ തന്നെ പിന്തുണച്ച് പ്രമേയം പാസാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതാക്കളെല്ലാം തന്നോടൊപ്പം ഉണ്ട്.കോട്ടയത്തെ സ്വീകരണ യോഗത്തില്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു ഇന്നലെ കെ.എം മാണി പറഞ്ഞിരുന്നത്. ബാറില്‍ ഒരു കോഴയുമില്ലെന്നും അത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി പുറത്തു വിടില്ലെന്നും മാണി പറഞ്ഞിരുന്നു. ബാര്‍ കോഴ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മാണിയുടെ വിശദീകരണം.
Discussion about this post