ഡൽഹി: എസ്.ബി.എെ വിവിധ സേവനങ്ങള്ക്ക് വർദ്ധിപ്പിച്ച സേവനനിരക്കുകൾ നിലവിൽ വന്നു. എസ്.ബി.എെ ഇടപാടുകൾ നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. നിശ്ചിത സേവന നികുതിയോടെയായിരിക്കും ചാർജ് ഈടാക്കുക.
എസ്.ബി.ഐ. യുടെ മൊബൈൽ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എ.ടി.എം. ഉപയോഗിക്കുമ്പോൾ പണം പോകും. എ.ടി.എം. വഴിയുള്ള ഒാരോ ഇടപാടുകൾക്കും അവരിൽ നിന്ന് 25 രൂപ വീതം ഈടാക്കും.
എന്നാൽ എല്ലാ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്കും മെട്രോയിൽ എട്ട് എ.ടി.എം. ഇടപാടുകളും മറ്റിടങ്ങളിൽ 10 ഇടപാടുകളും സൗജന്യമായി നടത്താൻ കഴിയും. അതേസമയം അടിസ്ഥാന വിഭാഗങ്ങൾക്കായുള്ള ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നാലു തവണയിൽ കൂടുതൽ എ.ടി.എം. വഴി പണം പിൻവലിച്ചാൽ 50 രൂപ വീതം സേവന നിരക്ക് ഈടാക്കും.
1- ഓൺലൈനായി പണം കൈമാറ്റം നടത്തുമ്പോൾ ഒരു ലക്ഷം വരെയുള്ള ഇടപാടുകൾക്ക് അഞ്ച് രൂപയും രണ്ട് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 15 രൂപയും അഞ്ച് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 25 രൂപയും സേവന നിരക്ക് ഈടാക്കും. പണം നിക്ഷേപിക്കുമ്പോൾ 0.25 ശതമാനം നിരക്കിലും പിൻവലിക്കുമ്പോൾ 2.50 ശതമാനം നിരക്കിലും സേവന നിരക്ക് നൽകേണ്ടി വരും.
2- എസ്.ബി.ഐ. യുടെ മൊബൈൽ വാലറ്റായ എസ്.ബി.ഐ. ബഡ്ഡി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എ.ടി.എം. ഉപയോഗിക്കുമ്പോൾ പണം പോകും. എ.ടി.എം. വഴിയുള്ള ഒാരോ ഇടപാടുകൾക്കും അവരിൽ നിന്ന് 25 രൂപ വീതം ഈടാക്കും.
3- അടിസ്ഥാന വിഭാഗങ്ങൾക്കായുള്ള ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നാലു തവണയിൽ കൂടുതൽ എ.ടി.എം. വഴി പണം പിൻവലിച്ചാൽ 50 രൂപ വീതം സേവന നിരക്ക് ഈടാക്കും.
4- കീറിയ നോട്ടുകൾ 20 എണ്ണം വരെ മാറിയെടുക്കാൻ പണം നൽകേണ്ടതില്ല. മൊത്തം തുക അയ്യായിരത്തിൽ താഴെ ആയിരിക്കുകയും വേണം. ഇതിലേറെയായാൽ ഒാരോ നോട്ടിനും രണ്ടു രൂപ വീതം സേവന നിരക്ക് നൽകേണ്ടി വരും.
5- ഇനിമുതൽ റുപേ ക്ലാസിക് കാർഡുകൾ മാത്രമായിരിക്കും ബാങ്കിൽ നിന്ന് സൗജന്യമായി ലഭിക്കുക. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും ചാർജായി നൽകണം. 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയായിരിക്കും സേവന നിരക്ക്.
Discussion about this post