ഡല്‍ഹി: സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പൊളിറ്റ് ബ്യൂറോ തള്ളി. യെച്ചൂരി മത്സരിക്കേണ്ടെന്ന് കേരളഘടകം നിലപാടെടുത്തു.
കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരിയെ ജയിപ്പിക്കേണ്ടതില്ലെന്നും പിബി തീരുമാനിച്ചു. ആവശ്യമെങ്കിൽ മാത്രം വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്താൽ മതിയെന്നും ഇന്നു ചേർന്ന പിബി യോഗത്തിൽ ധാരണയായി.
യെച്ചൂരിക്ക് നേരത്തെ കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. രാജ്യസഭയിലേക്ക് യെച്ചൂരിക്ക് ഒരു തവണകൂടി അവസരം നൽകണമെന്ന ബംഗാൾ ഘടകമാണ് പിബിയിൽ ആവശ്യപ്പെട്ടിരുന്നത്. യെച്ചൂരിക്കു പിന്നാലെ ബംഗാളിൽനിന്നുള്ള മറ്റു രണ്ടു സിപിഎം രാജ്യസഭാംഗങ്ങളുടേയും കാലാവധി അവസാനിക്കും. ഈയൊരു സാഹചര്യത്തിൽ യെച്ചൂരി രാജ്യസഭയിലെത്തിയില്ലെങ്കിൽ വലിയ നഷ്ടമാകുമെന്നു ബംഗാൾ ഘടകം വാദിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പു കൂട്ടുകെട്ടുകൾ വേണ്ടന്ന പാർട്ടി കോണ്‍ഗ്രസ് തീരുമാനം പാലിക്കപ്പെടുമെന്നാണ് കേരള ഘടകം പിബിയിൽ ആവശ്യപ്പെട്ടിരുന്നു.
Discussion about this post