ഡല്‍ഹി: വറ്റി വരളുന്ന ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി രമേഷ് ചന്ദപ്പ സര്‍ക്കാരിന് ശിപാര്‍ശക്കത്ത് കൈമാറി. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പഠിക്കുവാനായി ആറുമാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചേക്കും.
ദിനംപ്രതി ഒന്നര സെന്റിമീറ്റര്‍ വീതം കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ടയില്‍ ജലം ഉള്‍വലിയുകയാണ്. ഈ സാഹചര്യത്തിലാണ് തടാക സംരക്ഷണ സമിതി കേന്ദ്രത്തെ സമീപിച്ചത്. തടാകത്തെ സംരക്ഷിക്കാന്‍ അടിയന്തര നടപടി കേന്ദ്രം സ്വീകരിക്കണമെന്നാണ് സംരക്ഷണ സമിതിയുടെ ആവശ്യം. കത്ത് സ്വീകരിച്ച കേന്ദ്ര സഹമന്ത്രി രമേഷ് ചന്ദപ്പ നടപടിക്കായി കത്ത് കേന്ദ്ര മന്ത്രി ഉമാഭാരതിക്ക് കൈമാറി. ആറുമാസത്തിനുള്ളില്‍ കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധ സമിതി പഠനത്തിനായി ശാസ്താംകോട്ടയില്‍ എത്തുമെന്നാണ് വിവരം.
തടാകത്തിലേക്കുള്ള പ്രധാന ഉറവകളെല്ലാം മണ്ണൊലിപ്പ് മൂലം ചെളി മുടി അടഞ്ഞിരുന്നു. ഈ ചെളി നീക്കം ചെയ്യണമെന്നാണ് ശാസ്താംകോട്ടയില്‍ നിന്നുയരുന്ന പ്രധാന ആവശ്യം. കേന്ദ്രത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഇക്കാര്യം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
Discussion about this post