കൊച്ചി: മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നഴ്സുമാരുടെ സമരം നേരിടാൻ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മനുഷ്യരുടെ ജീവനാണ് വലുതെന്നും ജില്ലാ പൊലീസ് മേധാവിമാർ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.
എന്നാൽ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് നഴ്സുമാർ. സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതികരിച്ചു. സർക്കാർ വിളിച്ചാൽ ഇനിയും ചർച്ചയ്ക്ക് തയ്യാറാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കി. എസ്മ പ്രയോഗിച്ച് തങ്ങളെ തോൽപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post