ഡല്‍ഹി: വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നഴ്സുമാര്‍ നടത്തി വരുന്ന സമരത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 20000 രൂപയില്‍ കുറയരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ തന്നെ ഉത്തരവ് ഇറങ്ങിയതും സംസാഥാനങ്ങള്ക്ക് നിര്‍ദ്ദേശം നല്‍കിയതുമാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയാണ്. അത് പ്രകാരമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പ്രശ്നം ഗൗരവമേറിയതാണെന്ന് മന്ത്രി പറഞ്ഞു.
കുറഞ്ഞ വേതനം 20000 രൂപ നല്‍കണമെന്ന് സമിതി കണ്ടെത്തിയിരുന്നു.സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്റില്‍ കെസി വേണുഗോപാല്‍ ആണ് നഴ്സുമാരുടെ വേതനവര്‍ദ്ധനവ് സംബന്ധിച്ച വിഷയം ഉന്നയിച്ചത്.
Discussion about this post