ഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.
ഇതിനോടകം രണ്ട് കോടിയിലധികം പേര് റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പരും പാന്‍ നമ്പരുമായി ലിങ്ക് ചെയ്യണം. എന്ന വെബ് സൈറ്റിലാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.
നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനും ഡിസംബര്‍ 30നും ഇടയിലുള്ള കാലയളവില്‍ നടത്തിയ നിക്ഷേപത്തെ സംബന്ധിച്ച വിവരം നല്കാന് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
In view of the difficulties faced by taxpayers, date for filing of Income Tax Returns for FY 2016-17 has been extended to 5th August, 2017.
— Income Tax India (@IncomeTaxIndia) July 31, 2017
Discussion about this post