തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ സീതാറാം യെച്ചൂരിയക്ക് രൂക്ഷ വിമര്‍ശനം. യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നാണ് വിമര്‍ശനമായി അംഗങ്ങള്‍ ഉന്നയിച്ചത്. കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്ട്ടിന്മേലായിരുന്നു ഇന്ന് പ്രധാനമായും ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേയ്ക്ക് മത്സരിക്കാന്‍ നീക്കം നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇത് ജനറല്‍ സെക്രട്ടറി പദവിയ്ക്ക് യോജിക്കാത്ത നടപടിയാണ്. കോണ്‍ഗ്രസ് പിന്തുണയോടെ നടത്തിയ നീക്കത്തിന് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയുണ്ടെന്നും അംഗങ്ങള്‍ ആരോപിച്ചു. എസ് രാമചന്ദ്രന്‍പിള്ളയാണ് സംസ്ഥാന സമിതിയില്‍ കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
സീതാറാം യെച്ചൂരിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിത്വ വിഷയവും വിവാദവും പിബിയും കേന്ദ്രകമ്മിറ്റിയും ചര്ച്ചചെയ്യാനിടയായ സാഹചര്യമാണ് പ്രധാനമായും സംസ്ഥാന സമിതി യോഗത്തില്‍ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സീതാറാം യെച്ചൂരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അംഗങ്ങള്‍ എത്തിയത്. ജനറല്‍ സെക്രട്ടറി പദവിയ്ക്ക് നിരക്കാത്ത വിധത്തില്‍ യെച്ചൂരി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം നടത്തിയെന്ന ഗുരുതര ആരോപണമാണ് സംസ്ഥാന സമിതി അംഗങ്ങള്‍ ഉന്നയിച്ചത്. കെ എന്‍ ബാലഗോപാല്‍, എം സ്വരാജ് എംഎല്‍എ എന്നിവരാണ് സീതാറാം യെച്ചൂരിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
യെച്ചൂരിയുടെ നടപടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയ്ക്ക് നിരക്കാത്തതാണ്, രണ്ട് തവണയില്‍ കൂടുതല്‍ ഒരാള്‍ പാര്‍ലമെന്ററി പദവികള്‍ വഹിക്കരുതെന്ന തീരുമാനം പാര്‍ട്ടി കേന്ദ്രനേതൃത്വം എടുത്തിരുന്നു. ഇതിന് ഘടകവിരുദ്ധമായാണ് യെച്ചൂരി നീക്കം നടത്തിയതെന്നും അംഗങ്ങള്‍ ആരോപിച്ചു. ബംഗാള്‍ ഘടകം ഇതിന് ഒത്താശ ചെയ്തുവെന്നും, ബംഗാള്‍ ഘടകത്തിന് ഒരു കാരണവശാലും കീഴടങ്ങരുതെന്നും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ചു.
Discussion about this post